കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റം ആണ് സാൻഡ്‌വിച്ച് അല്ലെ? എങ്കിൽ ഇന്നൊരു കിടിലൻ സാൻഡ്‌വിച്ച് തയ്യാറാക്കിയാലോ? രുചികരമായ ചീസി പനീർ സാൻഡ്‌വിച്ച് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉള്ളി – 1 കപ്പ്
- തക്കാളി – 1 കപ്പ്
- പച്ചമുളക് – 1 ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
- പനീർ – 250 ഗ്രാം
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- മുളകുപൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- ചാട്ട് മസാല – 1/2 ടീസ്പൂൺ
- കറുത്ത ഉപ്പ് – 1/4 ടീസ്പൂൺ
- വെളുത്ത ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – ആവശ്യത്തിന്
- ബ്രെഡ് – രണ്ട് എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് അതിലേക്ക് സവാളയും ഉപ്പും ചേർത്ത് വഴറ്റാം. ശേഷം അതിലേയ്ക്ക് വെളുത്തുള്ളി ചതച്ചത്, ചെറുതായി അരിഞ്ഞ പച്ചമുളക്, തക്കാളി അരിഞ്ഞത് എന്നിവയും ചേർക്കാം. ഇനി ക്യാപ്സിക്കം അരിഞ്ഞത്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ചാട്ട് മസാല എന്നിവയും ചേര്‍ക്കാം. ശേഷം അതിലേയ്ക്ക് പനീർ ചേർത്ത് യോജിപ്പിക്കാം, ഒപ്പം മല്ലിയിലയും ചേര്‍ത്ത് 2 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. എന്നിട്ട് ഇതിനെ ബ്രെഡിന് മുകളിലേക്ക് വെച്ചുകൊടുത്ത്, മറ്റൊരു ബ്രെഡ് വച്ച് നന്നായിട്ട് ഗ്രിൽ ചെയ്തെടുക്കാവുന്നതാണ്.
















