യുഎഇയുടെ ബഹിരാകാശ നിരീക്ഷണ ശേഷിയിൽ വൻ മുന്നേറ്റം. എംബിഇസെഡ്-സാറ്റ്, എത്തിഹാദ്-സാറ്റ് എന്നീ ഉപഗ്രഹങ്ങൾ പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം. ഈ നേട്ടത്തിലൂടെ സിവിൽ, അടിസ്ഥാന സൗകര്യ വികസനം, സമുദ്ര നിരീക്ഷണം, പരിസ്ഥിതി പഠനം എന്നീ നിർണായക മേഖലകൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിവരങ്ങൾ നൽകാൻ കഴിയുമെന്നതിന്റെ തെളിവ് നൽകാൻ യുഎഇയുടെ ഈ നേട്ടത്തിലൂടെ സാധിച്ചിട്ടുണ്ട്.
ഈ രണ്ട് ഉപഗ്രഹങ്ങളും വ്യത്യസ്തമെങ്കിലും പരസ്പരം പൂരകമായ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. 2025 മാർച്ചിൽ വിക്ഷേപിച്ച എത്തിഹാദ്-സാറ്റ് കേന്ദ്രത്തിന്റെ ആദ്യത്തെ സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹമാണ്. എല്ലാ കാലാവസ്ഥയിലും വെളിച്ചത്തിലും ഡാറ്റ ശേഖരിക്കാൻ എസ്എആർ ഉപഗ്രഹങ്ങൾക്ക് സാധിക്കും എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്ന്. കൂടാതെ കൃത്യതയോടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ക്യാമറ, നാല് മടങ്ങ് വേഗത്തിലുള്ള ഡാറ്റ ട്രാൻസ്മിഷൻ, ചിത്രം പകർത്തി രണ്ട് മണിക്കൂറിനുള്ളിൽ ലഭ്യമാക്കാനുള്ള ശേഷി എന്നിവ ഈ ഉപഗ്രഹത്തിന്റെ പ്രത്യേകതകളാണ്.

ദുരന്ത നിവാരണം മുതൽ സ്മാർട്ട് കൃഷി, അടിസ്ഥാന സൗകര്യ വികസനം വരെയുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ ആവശ്യമായ കൃത്യതയുമുള്ള വിവരങ്ങളാണ് ഇതിലൂടെ യുഎഇക്ക് ലഭിക്കുക.
STORY HIGHLIGHT: Mohammed Bin Rashid Space Centre
















