മുട്ട വെച്ച് സൂപ്പ് ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്! ഇന്നൊരു ഹെല്‍ത്തി സൂപ്പ് തയ്യാറാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട – 3 എണ്ണം
- വെള്ളം – 2 കപ്പ്
- എള്ള് എണ്ണ – 2 സ്പൂൺ
- സവാള – 1/2 കപ്പ്
- കുരുമുളക് പൊടി -1 സ്പൂൺ
- വെളുത്തുള്ളി -1 സ്പൂൺ
- കോൺസ്റ്റാർച്ച് -1/2 കപ്പ്
- സ്പ്രിംഗ് ഒനിയൻ-1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേയ്ക്ക് വെള്ളം ഒഴിക്കുക. എന്നിട്ട് അതിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും മുട്ടയും ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. ശേഷം അതിലേക്ക് തന്നെ കോൺസ്റ്റാർച്ച് വെള്ളത്തിൽ കലക്കിയത് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കുരുമുളകുപൊടിയും സ്പ്രിം ഒനിയനും നല്ലെണ്ണയും കൂടി ഒഴിച്ച് മിക്സ് ചെയ്ത് കുറുക്കി എടുക്കാവുന്നതാണ്. ഇതോടെ നല്ല രുചികരമായ ഒരു സൂപ്പ് റെഡി.
















