ദേവാലയങ്ങളിൽ വീഡിയോ-ഫോട്ടോ ചിത്രീകരണത്തിന് ക്രൈസ്തവർക്ക് മാത്രം അനുമതിയെന്ന് സീറോ മലബാർ താമരശേരി രൂപതയുടെ നിർദേശം.
അക്രൈസ്തവരെങ്കിൽ കുർബാന ഉൾപ്പെടെയുള്ള കർമ്മങ്ങളെ കുറിച്ച് അറിവുള്ളവർ മാത്രം ഇക്കാര്യം ചെയ്യുന്നതാണ് അഭികാമ്യമെന്നാണ് രൂപതയുടെ നിലപാട്. രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് നിർദ്ദേശം നൽകിയത്.
അക്രൈസ്തവരാണെങ്കിൽ വിശുദ്ധ കുർബാനയെക്കുറിച്ചും തിരു കർമങ്ങളെക്കുറിച്ചും അറിവുള്ളവർ ആയിരിക്കണമെന്നും നിർദേശം.
















