പാലക്കാട്: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിന് പിന്നാലെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ കലങ്ങോട്ടിരിയിലെ കോരംങ്കോട്ടിൽ അയ്യപ്പൻ (64) ആണ് മരിച്ചത്.
മണ്ണാർക്കാട് എടത്തനാട്ടുകരയിൽ ആണ് സംഭവം. മകളുടെ വീടുപണി നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി എടത്തനാട്ടുകരയിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.
യാത്രയ്ക്കിടെ ബസിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ബസ് ജീവനക്കാർ ചേർന്ന് ഇദ്ദേഹത്തെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
















