തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കൊള്ളയിൽ കോൺഗ്രസിന്റെ റെക്കോർഡ് തകർക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.പത്ത് കൊല്ലം മുഖ്യമന്ത്രി ചെയ്തതൊക്കെ പുറത്തുവരും. ഇത്രയുംകാലം ഹിന്ദു വിശ്വാസികളെ സിപിഐഎം ദ്രോഹിക്കുകയായിരുന്നു. ഹിന്ദുവിനോട് വിവേചനമാണ് സർക്കാരിനെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണം. കഴിഞ്ഞ 10 വർഷം ദേവസ്വം ബോർഡിൽ നടന്ന കാര്യങ്ങളെല്ലാം അന്വേഷിക്കണം. അന്വേഷണത്തിന് സംസ്ഥാനം തയ്യാറായില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ ബിജെപി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
















