കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സിൽവർ ജൂബിലി ലോഗോ’ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വെച്ചാണ് .കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖും കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തത്.
ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും സംഘാടക ഭാരവാഹികൾ പറഞ്ഞു. സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്.
STORY HIGHLIGHT: keli silver jubilee logo launch
















