യാത്രക്കാരെ ആകർഷിക്കാൻ ഗൾഫ്-ഇന്ത്യാ സെക്ടറിൽ ഒരു ദിർഹത്തിന് 10 കിലോ അധിക ബാഗേജ് പ്രഖ്യാപിച്ച് എയർഇന്ത്യാ എക്സ്പ്രസ്. ജിസിസി രാജ്യങ്ങളിൽനിന്നും ഇന്ത്യൻ സെക്ടറുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഈ മാസം 31നകം ബുക്ക് ചെയ്യുന്നവർക്കും നവംബർ 30നകം യാത്ര ചെയ്യുന്നവർക്കും ആയിരിക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക.
10 കിലോ അധിക ബാഗേജ് വെറും 1 ദിർഹം അതായത് (ഏകദേശം 22 രൂപ) മാത്രമായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാത്രമേ ഈ അധിക ബാഗേജ് ഓഫർ തിരഞ്ഞെടുക്കാൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം ഇത് ചേർക്കാൻ കഴിയില്ല. കുറഞ്ഞ നിരക്കിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള ഈ അവസരം പ്രവാസികൾക്ക് വലിയ സാമ്പത്തിക ലാഭമാണ് നൽകുക.
STORY HIGHLIGHT: air india express announces baggage offer
















