ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരേ നയിമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതില്‍ പ്രകോപിതനായ മുഖ്യമന്ത്രി ഒരു എം.എല്‍.എയെ ബോഡി ഷെയിമിംഗ് നടത്തിയെന്ന് ആരോപണം. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി, പ്രതിപക്ഷത്തിലെ ഒരു എം.എല്‍.എയെ കുറിച്ച് ഈ പരാമര്‍ശം നടത്തിയത്. ആ പരാമര്‍ശം ഇതാണ്. ‘എട്ടു മുക്കാല്‍ അട്ടിവെച്ച പോലെ’ എന്നാണ്. എംന്താണ് എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്നാല്‍. മുഖ്യമന്ത്രിയുടെ നാട്ടിലെ വര്‍ത്തമാനം പോലെയാണെങ്കില്‍ അത് കണ്ണൂര്‍ ഭാഷയാണ്. അവിടുത്തെ ലോക്കല്‍ ഭാഷയില്‍ ഉയരം കുറഞ്ഞവരും പ്രവൃത്തികളെ കളിയാക്കി പറയാന്‍ ഉപയോഗിക്കുന്ന ഭാഷയാണെന്ന് വ്യക്തം.
നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എയായ നജീബ് സ്പീക്കറുടെ ഡയസ്സിലേക്കും, വാച്ച് ആന്റ് വാര്‍ഡന്‍മാരെയും ആക്രമിക്കാന്‍ പോയെന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. അതിനായിരുന്നു കണ്ണൂര്‍ മോഡല്‍ കളിയാക്കല്‍. കണ്ണൂര്‍ ലോക്കല്‍ ഭാഷ കേരളം സംസാരിക്കണോ എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. അതോ നിയമസഭയില്‍ എല്ലാ സമാജികരും ലോക്കല്‍ ഭാഷയില്‍ സംസാരിക്കണോ. അങ്ങനെയെങ്കില്‍ തലസ്ഥാനത്തെ എം.എല്‍.എമാരുടെ ചര്‍ച്ചകളിലും പ്രസംഗത്തിലുമൊക്കെ എന്തരെടേയ് അപ്പീ, വെള്ളങ്ങളൊക്കെ കുടിച്ചാ, തള്ളേ പിള്ളേ എന്നൊക്കെ വരും. അതെല്ലാം സഹിക്കേണ്ടി വരികയും ചെയ്യും. തിരുവനന്തപുരത്ത് വന്ന് കണ്ണൂര്‍ ഭാഷയില്‍ എം.എല്‍.എയെ കളിയാക്കുമ്പോള്‍, അത് സ്വയം താഴുന്നതിനു തുല്യമാണെന്ന് ഓര്‍ക്കണം.
മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് പ്രസംഗം ഇങ്ങനെ
സാധാരണ നിലയ്ക്ക് എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. ‘എട്ടുമുക്കാലട്ടി വെച്ചപോലെ’ അത്രയും ഉയരം മാത്രമുള്ള ആളാണ് ഇവിടെ വലിയ തോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീര ശേഷി കൊണ്ടല്ലത്. സ്വന്തം ശരീര ശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്ന എല്ലാവര്‍ക്കുമറിയാം. പക്ഷെ നിയമസഭയുടെ പരിരക്ഷവെച്ചു കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്റ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ തയ്യാറാകുന്ന നില സ്വീകരിക്കുകയാണ്. സര്‍, ഇതെല്ലാം അപമാനകരമല്ലേ.
മന്ത്രി മുഹമ്മദ് റിയാസും, സജി ചെറിയാനും പ്രതിപക്ഷത്തിനെ പ്രതിരോധിക്കാന്‍ നടുത്തളത്തിലിറങ്ങി. തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
CONTENT HIGH LIGHTS;What is ‘like being dumped by eight quarters’?: Who did the Chief Minister say?; Body shaming inside the Assembly?
















