ദീപാവലിയോടനുബന്ധിച്ച് നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് എന്ന പേരിൽ 5 ദിവസത്തെ ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് ദുബായ്. ഈ മാസം 17, 18, 19, 24, 25 തീയതികളിൽ ദുബായ് അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായി ആഘോഷം നടക്കും. 17ന് രാത്രി 9ന് അൽസീഫ് ക്രീക്കിലാണ് ആദ്യ വെടിക്കെട്ട് നടക്കുക.
ഇന്ത്യൻ കോൺസുലേറ്റ്, ടീം വർക്ക് ആർട്സ് എന്നിവയുടെ സഹകരണത്തോടെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് ആണ് പരിപാടി നടത്തുക. സംഗീതം, നൃത്തം, ഘോഷയാത്ര, പ്രദർശനം, പരമ്പരാഗത വിപണി, കവിതാപാരായണം, കഥപറച്ചിൽ, പ്രഭാഷണങ്ങൾ, ഹാസ്യവിനോദ പരിപാടികൾ, ശിൽപശാലകൾ, വെടിക്കെട്ട് തുടങ്ങീ ഒട്ടേറെ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്നുണ്ട്.
കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.
STORY HIGHLIGHT: dubai lights up for diwali
















