അത്യാധുനിക ഡ്രോൺ ഡെലിവറി സേവനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ. . അടുത്ത വർഷത്തോടെ നഗരത്തിലെ 30 ശതമാനം പ്രദേശങ്ങളിലും അഞ്ചുവർഷത്തിനുള്ളിൽ 70 ശതമാനം സ്ഥലങ്ങളിലും സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലൻഗാവി പറഞ്ഞു.
ദുബൈ എയർഷോക്ക് മുന്നോടിയായി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കും. ദുബൈ സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഡെലിവറിയുടെ ആദ്യഘട്ടം നടപ്പാക്കിയതായും ഡയറക്ടർ ജനറൽ പറഞ്ഞു. കൂടാതെ സേവനം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച നിയന്ത്രണ ചട്ടക്കൂടുകളും സ്ഥാപിതമായിട്ടുണ്ട്.
STORY HGIHLIGHT: drone delivery to expand
















