കോഴിക്കോട് : യെനപ്പോയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ സ്‌കൂള്‍ ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നടത്തി വരുന്ന ഹോസ്പിറ്റലിറ്റി ഡിഗ്രി കോഴ്‌സിലെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഇന്ന് (വ്യാഴം). കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ഡോ. മോഹന പ്രിയ ഐ. എ. എസ് ഉദ്ഘാടനം ചെയ്യും.
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ബിരുദദാന പ്രഭാഷണം നടത്തും. പുതിയ കോഴ്സുകളുടെ പ്രഖ്യാപനം മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുല്‍ സലാം മുഹമ്മദ് നിര്‍വഹിക്കും.
ഫെസ് ഇന്‍ മാനേജിംഗ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി, അഡ്വ. തന്‍വീര്‍ ഉമര്‍, മുഹമ്മദ് ഫസല്‍, സഫ്വാന്‍ എന്‍.ടി, ഡോ. നിസാം റഹ്‌മാന്‍, ഡോ. അമീര്‍ ഹസ്സന്‍, യേനെപ്പോ
യ സര്‍വകലാശാല ഹോസ്പിറ്റലിറ്റി സയന്‍സ് വിഭാഗം തലവന്‍ മെര്‍വിന്‍ ജെയ്‌സണ്‍ വാസ്, മുഹമ്മദ് റിയാസ്, മുഹമ്മദ് സര്‍ഫറാസ്, പ്രവീണ്‍ ചിറയത്ത് തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും .
















