ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കനത്ത ശിക്ഷ നൽകും എന്ന മുന്നറിയിപ്പുമായി അബൂദബി ജുഡീഷ്യല്‍ വകുപ്പ്. കുറഞ്ഞത് ഒരുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വ്യക്തിവിവരങ്ങളുടെ മോഷണവും മറ്റു തട്ടിപ്പുകളും അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകൾക്ക് അവയുടെ സ്വഭാവമനുസരിച്ച് തടവോ പിഴയോ ഇവ ഒരുമിച്ചോ ഈടാക്കുമെന്ന് വകുപ്പ് അറിയിച്ചു.
സംശയാസ്പദ പ്രവര്‍ത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും പണമിടപാടുകള്‍ എപ്പോഴും ശരിയാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ചെയ്യാവൂ എന്നും വ്യക്തി വിവരങ്ങൾ പങ്കുവെക്കുമ്പോൾ ഇപ്പോഴും ജഗ്രത പാലിക്കണമെന്നും ജൂഡീഷ്യല്‍ വകുപ്പ് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ മുന്നറിയിപ്പുമായി വകുപ്പ് രംഗത്തെത്തിയത്.
STORY HIGHLIGHT: abu dhabi judicial department
















