തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന 74 സ്വകാര്യ ബസുകളുടെ കാലാവധി പുതുക്കുന്നതിനായി കുടപ്പനകുന്ന് വച്ച് കൂടിയ റീജിയണൽ ട്രാൻസ് പോർട്ട് അതോറിറ്റി യോഗത്തിൽ യുദ്ധസമാന അന്തരീക്ഷം. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അവർക്ക് അനുവദിച്ചിട്ടുള്ള റുട്ടുകളിൽ സർവീസ് നടത്താതെ ലാഭം മാത്രം ലക്ഷ്യമാക്കി KSRTC ബസുകൾക്ക് മുന്നിലായി സർവീസ് നടത്തുന്നതിനെതിരെ KSRTC യിലും ജില്ലയിലെ വിവിധ റസിഡൻസ് അസോസിയഷേനും രംഗത്തെത്തി.AKG നഗർ പെർമ്മിറ്റുള്ള ഒരു സ്വകാര്യ ബസുടമകളും വർഷങ്ങളായി ഇത് വഴി വരുന്നില്ലയെന്നും ഇത്തരത്തിൽ റൂട്ട് കട്ട് ചെയ്ത് സർവീസ് നടത്തുന്ന ഒൻപത് സ്വാകാര്യ ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്യണമെന്ന് AKG നഗറിലെ റസിഡൻസ് അസോസിയേഷനുകൾ ഒന്നടങ്കം വാദിച്ചു. എന്നാൽ ഗതാഗത കുരുക്ക് മൂലമാണ് ഓടിക്കാത്തതെന്ന് സ്വകാര്യ ബസുടമകൾ. KSRTC 2 ബസ് സ്ഥിരമായി ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥലമാണെന്ന് പേരൂർക്കട മുൻ കൗൺസിലർ ശ്രീമതി അനിത വാദിച്ചതോടെ 9സ്വകാര്യ ബസുകളുടെയും പെർമ്മിറ്റ് റദ്ദ് ചെയ്താൽ KSRTC സർവീസ് തുടങ്ങാൻ തയ്യാറാണെന്ന് KSRTC എതിർവാദം ഉന്നയിച്ചതോടെ RTA ചെയർമാൻ ആയ കളക്ടർ ഇടപെട്ടു. പരിശോധിച്ച് ഉടൻ റിപ്പോർട്ട് തരാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വഞ്ചിയൂർ വഴി പെർമിറ്റ് വാങ്ങിയ സ്വകാര്യ ബസുകൾ അത് വഴി പോകുന്നില്ല എന്ന പരാതിയുമായി ബാർ അസോസിയേഷനും പരാതിയുമായി എത്തി. ഒരു സ്വകാര്യ ബസുടമ എതിർവാദ ഉന്നയിച്ച് ബഹളം വച്ചതോടെ കളക്ടർ ടീയാനെ താക്കീതു ചെയ്തു.
പെർമ്മിറ്റ് വാങ്ങിയ ശേഷം സ്വകാര്യ ബസുകൾ നടത്തുന്ന നിരവധി ക്രമക്കേടുകൾ എണ്ണിയെണ്ണി KSRTC തെളിവുകൾ സഹിതം വാദിച്ചപ്പോൾ വെട്ടിലായത് ഡപ്യൂട്ടി ട്രാൻ: കമ്മീഷണറും, സിറ്റി പോലീസ് കമ്മീഷണറും. തെളിവ് സഹിതം പരാതി നൽകിയിട്ടും യാതൊരു വിധ അന്വേഷണം നടത്തിയിട്ടിയെല്ലന്നത് കളക്ടർക്ക് നേരിട്ട് ബോധ്യപ്പെട്ടു. കിഴക്കേകോട്ടയിൽ ഇപ്പോൾ ഗതാഗത കുരുക്ക് മാറിയതും ചില സ്വകാര്യ ബസുകൾ കിഴക്കേകോട്ട KSRTC സ്റ്റാൻ്റിന് സമീപം വളരെ നേരം പാർക്ക് ചെയ്യുന്നതും ചർച്ചയായി. KSRTC ക്ക് പിന്തുണയുമായി റസിഡൻസ് അസോസിയേഷനും KSRTC യിലെ 3 പ്രധാന ട്രേഡ് യൂണിയനുകളും രംഗത്തിറങ്ങിയതോടെ സ്വകാര്യ ബസുടമകൾ സമ്മർദത്തിലായി. AKG നഗർ വഴി കുടപ്പനകുന്നിലേക്ക് സർവീസ് നടത്തുവാൻ നൽകിയ അപേക്ഷയും AKG നഗർ നിവാസികൾ എതിർത്തു. കൊച്ചുവേളി വരെ പെർമ്മിറ്റ് ലഭിച്ചിട്ടുള്ള 11 സ്വകാര്യ ബസുകൾ വേളി ടൂറിസ്റ്റ് വില്ലേജ് വരെ മാത്രം സർവീസ് നടത്തുന്നതും പെർമ്മിറ്റ് അനുവദിച്ചിട്ടില്ലാത്ത ലുലു മാളിലേക്ക് സർവീസ് നടത്തുന്നതും KSRTC പരാതിയായി ഉന്നയിച്ചു.
RTA മീറ്റിംഗിൽ RTA ചെയർമാൻ കൂടിയായ കളക്ടർ ശ്രീ. അനു കുമാരി IAS, മെമ്പർമാരായ സിറ്റി പോലീസ് കമ്മീഷണർ തോമസ് ജോസ IPS, ഡപ്യൂട്ടി ട്രാൻ: കമ്മീഷൺ ജോഷി K, തിരുവന്തപുരം RTO സോജു K തോമസ് തുടങ്ങിയ ഉദ്യോഗസ്ഥരും KSRTC ക്ക് വേണ്ടി ലെയ്സൺ ഓഫീസർ രജ്ജു ഗോപി, ഇൻസ്പെക്ടർ SJപ്രദീപ്, വർഗ്ഗീസ് ATO CP പ്രസാദ് തുടങ്ങിയ ഉദ്യോഗസ്ഥരും കുടപ്പനകുന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ പ്രസിഡൻ്റും മുൻ കൗൺസിലറുമായ ശ്രീമതി അനിത, AKG നഗർ റസിഡൻസ് അസോസിയേഷനെ പ്രതിനിധീകരിച്ച് S മോഹനൻ, Vഗോപാലകൃഷ്ണപിള്ള, ഗുരുകുലംറസിഡൻസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീവർദ്ധകുമാർ, ജയിംസ് S മാത്യുവും കൃഷ്ണനഗർ റസിഡൻസ് അസോസിയേഷനെ പ്രതിധീകരിച്ച് ഡോ.ശിവസുബ്രഹ്മണ്യം ഹാർവി പുരം റസിഡൻസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ബോബി ജോൺ, K വിജയകുമാർ, ഹാർവിപുരം റസിഡൻസ് അസോസിയേഷനെ പ്രതിനിധീകരിച്ച് രാജുവും KSRTC യിലെ ClTU വിനെ പ്രതിനിധികരിച്ച് സെക്രട്ടറി അനിൽ കുമാറും INTUC യെ പ്രതിധീകരിച്ച് സെക്രട്ടറി സുജീഷും BMS നെ പ്രതിനിധികരിച്ച് ജില്ലാ സെക്രട്ടറി വെസ്റ്റ് ജില്ലാ സെക്രട്ടറി ഷാജിയും സ്വകാര്യ ബസുകൾക്കായി ഹെക്കോടതിയിലെ സീനിയർ അഭിഭാഷകരും പങ്കെടുത്തു.
STORY HIGHLIGHT : RTA meeting – KSRTC and public against private buses…
















