ചിക്കൻ – 2 വലിയ പീസ്
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
ചെറിയ ജീരകപ്പൊടി -1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
തൈര് -1/4 കപ്പ്
സോസിനു വേണ്ട ചേരുവകൾ
പുഴുങ്ങിയ ഉരുളക്കിഴങ്ങ് -1 എണ്ണം (ചെറുത് )
പാൽ -1/4 കപ്പ്
ഉപ്പ് പാകത്തിന്
വിനാഗിരി -1/2 ടീസ്പൂൺ
സൺഫ്ലവർ ഓയിൽ -2 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം -2 ടേബിൾ സ്പൂൺ
ചീസ് -1 സ്ലൈസ്
തയ്യാറാക്കുന്ന വിധം
1. കഴുകി വൃത്തിയാക്കിയ ചിക്കൻ ഒന്ന് അടിച്ചു പരത്തിയെടുക്കുക.
2. ഉപ്പും മഞ്ഞൾപൊടിയും മുളക് പൊടിയും കുരുമുളക് പൊടിയും ജീരകപ്പൊടിയും ഗരം മസാലപ്പൊടിയും ഇഞ്ചി വെളുതുളി പേസ്റ്റും തൈരും ചേർത്തു നന്നായി മിക്സ് ചെയ്ത് ചിക്കനിൽ പുരട്ടി ഒരു 2 മണിക്കൂർ അല്ലെങ്കിൽ overnight മാറ്റി വെക്കുക .
3. ഒരു പാനിലേക്ക് ബട്ടർ ഇട്ട് മെൽറ്റായി വരുമ്പോൾ ചിക്കൻ വെച്ച് തീ കുറച്ചു വെച്ച് തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കാം.ആദ്യം അടച്ചു വെച്ചിട്ട് വേവിക്കുകയാണേൽ പെട്ടെന്ന് വെന്തു കിട്ടും,എന്നിട്ട് രണ്ട് സൈഡും മരിച്ചിട്ട് മൊരിയിചാല് മതി.
4. ഇനി സോസ് തയ്യാറാക്കാൻ പുഴുങ്ങിയ ഉരുളക്കിഴങ്ങും പാലും വിനാഗിരിയും ഓയിലും ഉപ്പും മിക്സിയുടെ ജാറിലേക്ക് ഇട്ട് അടിച്ചു മയോണൈസ് റെഡിയാക്കി അതിലേക്ക് ഫ്രഷ് ക്രീമും ചീസും ചേർത്തു വീണ്ടും ഒന്ന് കൂടി അടിച്ചാൽ സോസ് റെഡി.
5. ഇനി ഇത് ചിക്കന്റെ മുകളിൽ ഒഴിച്ച് പരത്തി കുറഞ്ഞ തീയിൽ അടച്ചു വെച്ച് രണ്ടോ മൂന്നോ മിനുട്ട് വെച്ച് ഒന്ന് ചൂടായാൽ എടുക്കാം.
മുകളിലുള്ള ഈ ചീസി മയോണൈസോട് കൂടി ചൂടോട് കൂടി കഴിക്കാം.
















