വൃത്തിയാക്കിയ ചെമ്മീനിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റും ഉപ്പും മഞ്ഞൾ പൊടിയും കാശ്മീരി മുളക് പൊടിയും കുരുമുളക് പൊടിയും പെരും ജീരകപ്പൊടിയും ചേർത്തു മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞതും വിനാഗിരിയും ചേർത്തു വീണ്ടും മിക്സ് ചെയ്തിട്ട് ഒരു 20 മിനുട്ട് മാറ്റി വെക്കാം.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറിവേപ്പില ഇട്ട് അതിലേക്ക് മസാല പുരട്ടിയ ചെമ്മീൻ ഇട്ട് ഫ്രൈ ചെയ്യുക.ഒരു സൈഡ് റെഡിയായി വരുമ്പോൾ തിരിച്ചിട്ട് രണ്ടു സൈഡും മൊരിഞ്ഞു തക്കാളി കഷ്ണങ്ങളെല്ലാം മൂത്തു ചെമ്മീനിൽ ചേർന്ന് വന്നാൽ അടിപൊളി ചെമ്മീൻ ഫ്രൈ റെഡി
















