ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ നീളത്തിൽ മുറിച്ചെടുക്കുക
ഉപ്പ്
മഞ്ഞൾ പൊടി
കാശ്മീരി മുളക് പൊടി
കുരുമുളക് പൊടി
വെളുത്തുള്ളി പേസ്റ്റ്
സോയ സോസ്
മുട്ട
കോൺ ഫ്ലവർ
കോൺ ഫ്ളക്സ്
എണ്ണ
തയ്യാറാക്കുന്ന വിധം
1. ചിക്കനിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും കുരുമുളക് പൊടിയും സോയ സോസും വെളുത്തുള്ളി പേസ്റ്റും ചേർത്തു മിക്സ് ചെയ്ത് അര മണിക്കൂർ മാറ്റി വെക്കുക.
2. അര മണിക്കൂറിനു ശേഷം ഇതൊരു സ്റ്റിക്കിൽ കുത്തി കോൺ ഫ്ലോറിൽ കോട്ട് ചെയ്യുക.
3. ഇനി ഒരു മുട്ട അടിച്ചെടുത്തിട്ട് അതിൽ ചിക്കൻ മുക്കി കോൺ ഫ്ളക്സിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കുക.
സ്നാക്ക് ആയും പാർട്ടികളിലൊക്കെ സ്റ്റാർട്ടർ ആയും സെർവ് ചെയ്യാം..
















