ചേരുവകൾ
സേമിയ -1/2 കപ്പ്
പാൽ – 600മില്ലി
വാനില കസ്റ്റാർഡ് പൗഡർ -2 ടേബിൾ സ്പൂൺ
കണ്ടെൻസ്ഡ് മിൽക്ക് -1/4 കപ്പ്
പഞ്ചസാര ആവശ്യത്തിന്
ആപ്പിൾ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത്
ഉറുമാമ്പഴം
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു പാത്രത്തിലേക്ക് 2 കപ്പ് വെള്ളമൊഴിച്ചു തിളപ്പിച്ചു അതിലേക്ക് സേമിയ ഇട്ട് വേവിച്ചു ഊറ്റി വെക്കുക.
2. ഇനി വേറൊരു പാത്രത്തിലേക്ക് 500 മില്ലി പാലൊഴിച്ചു അതിലേക്ക് കൊണ്ടെൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്തു ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് ബാക്കിയുള്ള പാലിൽ കസ്റ്റാർഡ് പൗഡർ കലക്കി ഒഴിച്ചു വീണ്ടും ഒന്ന് തിളപ്പിക്കുക.
3. ഇനി വേവിച്ചു ഊറ്റി വെച്ച സേമിയ കൂടി ചേർത്തു ഇളക്കി ചൂടാറി വന്നതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം.
4. തണുത്ത സേമിയ കസ്റ്റർഡിലേക്ക് ചെറുതായി അരിഞ്ഞ ആപ്പിളും ഉറുമാമ്പഴവും ഇട്ട് മിക്സ് ചെയ്ത് സെർവ് ചെയ്യാം.
















