ചേരുവകൾ
നേന്ത്രപ്പഴം -2 എണ്ണം
കോൺ ഫ്ലോർ -1/4 കപ്പ്
മുട്ട -1 എണ്ണം
പഞ്ചസാര -1 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി -1/4 ടീസ്പൂൺ
മൈദ -1/4 കപ്പ്
വെള്ളം ആവശ്യത്തിന്
കോൺ ഫ്ളക്സ്
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. പഴം തൊലി കളഞ്ഞു വട്ടത്തിൽ കുറച്ചു കട്ടിയിൽ മുറിച്ചെടുക്കുക. എന്നിട്ട് മൂന്ന് പീസ് വെച്ച് ഒരു സ്റ്റിക്കിൽ കുത്തി കോർത്തെടുക്കുക.
2. ഇനി ഇത് കോൺ ഫ്ലവറിൽ കോട്ട് ചെയ്യുക.
3. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു പഞ്ചസാരയും ഏലക്കാപൊടിയും ചേർത്തു മിക്സ് ചെയ്യുക ,ഇതിലേക്ക് മൈദയും ആവശ്യത്തിന് വെള്ളവും ചേർത്തു മിക്സ് ചെയ്ത് ഒരു മാവ് റെഡിയാക്കിയെടുക്കുക.(മാവ് ഒരുപാട് കട്ടി വേണ്ട )
4.ഇനി കോൺ ഫ്ലോറിൽ കോട്ട് ചെയ്ത ഓരോ പഴവും എടുത്ത് ഈ മാവിൽ മുക്കി കോൺ ഫ്‌ളക്‌സിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കുക.
ക്രിസ്പി പഴം പൊരി റെഡി
















