യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ജന്മദിനം ആഘോഷിച്ച കൊടുവള്ളി മുൻ എസ് എച്ച്ഒ കെ പി അഭിലാഷിനെ സസ്പെൻഡ് ചെയ്തു. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വിവാദമായതിനെ തുടർന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.ഇയാൾക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
കുറ്റവാളികളുമായുള്ള നിയമവിരുദ്ധമായ ബന്ധം വെളിപ്പെടുന്ന വിശദാംശങ്ങളും ഗുണ്ടാലിസ്റ്റിൽ പെട്ടവരുമായി ഇയാൾ നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടർന്നാണ് സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷിക്കാൻ എഡിജിപി ഉത്തരവിട്ടത്. വകുപ്പ്തല നടപടിയ്ക്ക് മുന്നോടിയായിട്ടാണ് നിലവിൽ സർവീസിൽ നിന്ന് മാറ്റി നിർത്തികൊണ്ടുള്ള അന്വേഷണത്തിന് എ ഡി ജെ പി ഉത്തരവിറക്കിയിരിക്കുന്നത്.
STORY HIGHLIGHT : Former Koduvally SHO suspended for celebrating birthday at police station with Youth League and Youth Congress activists
















