കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർണായക ചർച്ചകൾക്കായി തലസ്ഥാനമായ ഡൽഹിയിൽ എത്തി. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തിന് അതിപ്രധാനമായ നിരവധി ആവശ്യങ്ങൾ കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രി ഉന്നയിക്കും. വയനാടിന് കൂടുതൽ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയുടെ മുഖ്യ അജണ്ടയാകും.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഈ ഉന്നതതല കൂടിക്കാഴ്ചകൾ കേരളത്തിന്റെ വികസന ആവശ്യങ്ങളിൽ നിർണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
കൂടാതെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് ഒക്ടോബർ 1 ന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും.
















