ആറന്മുള ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂം ഇന്ന് തുറന്ന് പരിശോധിക്കും. ക്ഷേത്രത്തിൽ സമർപ്പിച്ച 58 പവൻ സ്വർണാഭരണം കാണാനില്ലെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
അയിരൂർ സ്വദേശിയായ രാമചന്ദ്രൻ നായർ സമർപ്പിച്ച സ്വർണ ഉരുപ്പടിയാണ് കാണാനില്ലെന്ന് ആക്ഷേപമുയർന്നത്. സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറിൽനിന്ന് വിശദീകരണം തേടിയിരുന്നു.
അതേസമയം 2013ലാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കൈ ഭാഗത്ത് ഉപയോഗിക്കാൻ രാമചന്ദ്രൻ സ്വർണം സമർപ്പിച്ചത്. വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ എന്തോ വീണ് പരിക്കുണ്ടായിരുന്നു. അത് മുള കൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ഇതറിഞ്ഞ് ദേവസ്വവുമായി ബന്ധപ്പെട്ട അദ്ദേഹം അത് മാറ്റി സ്വർണ്ണം പൊതിയാൻ നൽകി.
















