താമരശ്ശേരി താലൂക്ക് ആശുപത്രിയിലെഡോക്ടറെ വെട്ടിയ കേസിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടർമാരുടെ സംഘടനകൾ ആഹ്വാനം ചെയ്തു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഓയെ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നു.
ഈ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കും. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. ബാക്കി ജോലികളിൽ നിന്ന് വിട്ട് നിൽക്കും.
എന്നാൽ, മറ്റു ജില്ലകളിൽ ഒപി സേവനങ്ങളെ ഇത് ബാധിക്കില്ലെന്ന് സംഘടനകൾ അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്ന് വിവിധ ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.
ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നും ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ വിമുക്തഭടന്മാരെ നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
















