ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല നെറ്റ്‌വർക്കിന്റെ സാന്നിധ്യം പരിശോധിക്കാൻ ഇഡി. ഇന്നലെ നടന്ന റെയ്ഡിൽ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനീക്കം.
ഇതിനായി ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ദുൽഖർ സൽമാനിൽ നിന്ന് ഉൾപ്പെടെ ലഭിച്ച മൊഴികളും സംഘം ഇന്ന് പരിശോധിക്കും.
കേസിൽ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം എടുക്കുക. ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണ് വിവരം.
















