നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. ഇരു നേതാക്കളുമായി കേരളത്തിൻ്റെ ആവശ്യങ്ങളും മറ്റും ചർച്ച ചെയ്യും. മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.
ഇന്ന് രാവിലെ 11 മണിക്കാണ് അമിത് ഷായുമായി കൂടക്കഴ്‌ച നടത്തുക. മുണ്ടക്കൈ ചൂരൽ മല ധനസഹായം, എയിംസ് തുടങ്ങിയ വിഷയങ്ങളാണ് അജണ്ടയിലുള്ളത്. നാളെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടക്കാഴ്‌ച നടക്കുക. വയനാടിന് ആവശ്യമായ സഹായം ലഭിച്ചില്ലെന്ന വിമർശനത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച നിർണായകമാണെന്നാണ് വിലയിരുത്തൽ. കാരണം വയനാടിന് വേണ്ടി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ ഉന്നയിക്കും. ധനമന്ത്രി നിർമല സീതാരാമൻ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എന്നിവരുമായും കൂടിക്കാഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെ പുരിധിവാത്തിനായി ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്‌തമല്ലെന്ന് കേരളം അറിയിക്കും. കേരളം ആവശ്യപ്പെട്ടിരുന്നത് 2221 കോടി രൂപയാണ്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് അനുവദിച്ചത്.
വയനാട്ടിലെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമായിരുന്നു ഇത്. കേരളം ആവശ്യപ്പെട്ടതിൻ്റെ 11 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിച്ച തുക. ദുരന്തമുണ്ടായി ഒരു വർഷം കഴിഞ്ഞാണ് കേന്ദ്ര സഹായം പ്രഖ്യാപിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്‌പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 153 കോടിയും അനുവദിച്ചു. നിലവിൽ അനുവദിച്ച തുക പര്യാപ്‌തമല്ലെന്നും കൂടുതൽ സഹായം വേണമെന്നും പിണറായി വിജയൻ ഇരു നേതക്കളെയും അറിയിക്കും. 2022ൽ ആസാമിൽ മണ്ണിടിച്ചിൽ ഉണ്ടയപ്പോൾ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ദുരന്താനന്തര കണക്കെടുപ്പ് (പോസ്‌റ്റ് ഡിസാസ്‌റ്റർ നീഡ്‌സ് അസസ്‌മെൻ്റ്– പിഡിഎൻഎ) പ്രകാരം കൃഷി നഷ്‌ടമുൾപ്പെടെ 979.7 കോടിയാണ് വയനാട് ദുരന്തത്തിൽ കേരളം കണക്കാക്കിയിരുന്നത്. എന്നാൽ 2221.03 കോടിയാണ് കേരളം ആവശ്യപ്പെട്ടെങ്കില്ലും അനുവദിച്ചത് 260.56 കോടിമാത്രമാണെന്ന് സംസ്ഥാന ദുരന്ത നിവാരണവകുപ്പ് അഡി. സെക്രട്ടറി ബിന്ദു സി വർഗീസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തു.
















