ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ് കാൽസ്യം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ ചലനം, ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ നല്ല രീതിയിൽ നടക്കാൻ കാൽസ്യം വളരെയധികം സഹായിക്കുന്നുണ്ട്.
എന്നാൽ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എല്ലുകളുടെ ആരോഗ്യത്തെ മുതല്‍ മാനസിക ആരോഗ്യത്തെവരെ ഇത് ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ. ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവുണ്ടോ എന്ന് നമുക്ക് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാനാകും.
അവ ഏതൊക്കെയെന്ന് നോക്കാം.
ഇവയിൽ പ്രധാനപ്പെട്ടതാണ് പേശി വേദന. കാലിനും കൈയ്ക്കും കഴുത്തിനും ഒക്കെ ഇടയ്ക്കിടയ്ക്ക് വേദന ഉണ്ടാകാറുണ്ടോ. എന്നാൽ ഇത് കാൽസ്യത്തിന്റെ കുറവ് കൊണ്ടാകാം. നടക്കുമ്പോഴും മറ്റും തുടകളിലും കാലിന്റെ മസിലിലും വേദനയുണ്ടാവാറുണ്ടോ? ഇവയും ഇത്തരത്തിൽ കാൽസ്യത്തിന്റെ കുറവ് കൊണ്ടാകാം.
കൈവിരലുകളിലോ കാല്‍വിരലുകളിലോ സൂചി കുത്തുന്നതുപോലെയുള്ള വേദന ഉണ്ടാകുക, നഖങ്ങള്‍ ആരോഗ്യമില്ലാതെ ഒടിഞ്ഞുപോവുക,മുടി പൊട്ടി പോവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യുക എന്നിവയൊക്കെ കാൽസ്യക്കുറവിന്റെ ലക്ഷണങ്ങളാണ്. . ഇതുകൂടാതെ വരണ്ട ചര്‍മ്മം, പരുക്കന്‍ മുടി, ശരീരത്തില്‍ ചൊറിച്ചിലോ വരണ്ട പാടുകളോ ഉണ്ടാകുക എന്നിവയൊക്കെ ഇങ്ങനെ കാൽസ്യം കുറവ് കൊണ്ട് ഉണ്ടാകുന്ന അവസ്ഥകളാണ്. അസ്ഥികളിലോ സന്ധികളിലോ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ വേദന ഉണ്ടാവുന്നതും കാൽസ്യക്കുറവിന്റെ ലക്ഷണങ്ങളാണ്.
CONTENT HIGHLIGHT: CALCIUM
















