ഇൻസ്റ്റാഗ്രാമിൽ ലൊക്കേഷൻ ഫീച്ചറും വന്നിരിക്കുയാണ്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് തങ്ങളുടെ അവസാന ലൊക്കേഷൻ സുഹൃത്തുക്കളുമായി പങ്കുവെക്കാനും ആ പരിസരത്തുള്ള സുഹൃത്തുക്കളെ കണ്ടെത്താനും ഇതിലൂടെ സാധിക്കും. എന്നാൽ അതേ സമയം ചില സ്മാർട്ട് ഫോണുകളിൽ ഈ അപ്ഡേഷൻ വരില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. കാരണം സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഇല്ലാത്ത പഴയ മോഡൽ ഫോണുകളിലാണ് ഈ ഫീച്ചർ ലഭിക്കാത്തത്
അമേരിക്കയിലും കാനഡയിലും നേരത്തെ അവതരിപ്പിച്ച ഈ ഇൻസ്റ്റഗ്രാം മാപ്പ് ഫീച്ചർ ചില മാറ്റങ്ങളോടെയാണ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്.
ഇങ്ങനെ ലൊക്കേഷൻ പങ്കിടുന്നതിലൂടെ സമീപത്തുള്ള സുഹൃത്തുക്കളെ മാപ്പിൽ നമുക്ക് കണ്ടെത്താൻ സാധിക്കും. മാത്രമല്ല പ്രത്യേക സ്ഥലങ്ങളൊക്കെ ടാഗ് ചെയ്‌തിട്ടുള്ള പോസ്റ്റുകൾ, റീലുകൾ, സ്റ്റോറികൾ എന്നിവ നമുക്ക് എളുപ്പത്തിൽ കാണാൻ കഴിയുകയും ചെയ്യും.
എന്നാൽ ഈ ഫീച്ചർ നമ്മുടെ സ്വകാര്യത നഷ്ടപ്പെടുത്തുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്. എന്നാൽ ലൊക്കേഷൻ ഷെയറിങ് ഓപ്ഷൻ എപ്പോൾ വേണമെങ്കിലും നമുക്ക് ഓഫ് ചെയ്യാനാകുമെന്നും ലൊക്കേഷൻ പങ്കുവെക്കുമ്പോഴും സ്വകാര്യത ഉറപ്പാക്കുമെന്നും ഇൻസ്റ്റാഗ്രാം അധികൃതർ അറിയിച്ചിട്ടുണ്ട്.
CONTENT HIGHLIGHT: INSTAGRAM
















