ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ മുഹമ്മദ് ഷമിയെ പരിഗണിക്കാത്തതിനെ ചൊല്ലി വിവാദം കനക്കുകയാണ്. ഏറെ ആരാധകരുള്ള താരത്തെ തഴഞ്ഞതിൽ മതംപോലും കാരണമാണെന്നാണ് വിമർശകർ പറയുന്നത്.
എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് താരം രംഗത്ത് വന്നിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. ഒക്ടോബർ 19 മുതലാണ് ഓസ്ട്രേലിയക്കെതിരായ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും പര്യടനത്തിലുണ്ട്.
ഷമി പറയുന്നു;
നിരവധി അഭ്യൂഹങ്ങളും മീമുകളുമാണ് ഈ വിഷയത്തിൽ പ്രചരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ എന്നെ തിരഞ്ഞെടുക്കാത്തതിനുള്ള കാരണം എല്ലാവർക്കും അറിയണം.
ടീമിൽ സെലക്ടാവുന്നത് എൻ്റെ കയ്യിലല്ല. അത് സെലക്ഷൻ കമ്മറ്റിയുടെയും ക്യാപ്റ്റൻ്റെയും പരിശീലകൻ്റെയും ജോലിയാണ്. ഞാൻ ടീമിലുണ്ടാവണമെന്ന് അവർക്ക് തോന്നിയാൽ ഞാൻ ടീമിലുണ്ടാവും. ഞാൻ തയ്യാറാണ്. പരിശീലനം നടത്തുകയാണ്. എൻ്റെ ഫിറ്റ്നസ് നല്ലതാണ്.
കളിക്കാതിരിക്കുമ്പോൾ കൂടുതൽ നന്നായി തയ്യാറാവണം. അതുകൊണ്ട് ഞാൻ ഉത്സാഹത്തിലാണ്. ഞാൻ ദുലീപ് ട്രോഫി കളിച്ചു. എൻ്റെ താളം നല്ലതാണ്. 35 ഓവർ എറിഞ്ഞു. ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും എനിക്കില്ല. ഞാൻ നല്ല കംഫർട്ടബിളാണ്.
content highlight: Muhammed Shami
















