ഓരോ ദിവസവും പ്രധാനമാണ്. അന്നത്തെ കാര്യങ്ങളെല്ലാം ശുഭകരമാകണമെന്നാണ് എല്ലാവരുടെയും പ്രാർഥന. ഇന്നത്തെ നാൾഫലം നോക്കിയാൽ പലർക്കും അത്ര നല്ലതല്ലെന്നാണ് കാണുന്നത്. ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാൻ ഇന്നത്തെ നക്ഷത്രഫലം വിശദമായി നോക്കാം.
- മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ സഫലീകരിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
- ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, അഭിമാനക്ഷതം, കലഹങ്ങൾ എന്നിവയ്ക്ക് സാധ്യത, ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.
- മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
- കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് തൊഴിലിടങ്ങളിൽ അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. യാത്രകൾക്ക് സാധ്യത.
- ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രതികൂലങ്ങളുടെ ദിവസമാണ്. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യപരാജയം, ശത്രുശല്യം എന്നിവ കാണുന്നു.
- കന്നി
കന്നി രാശിക്കാർ ഇന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. കാര്യതടസം, മാനസിക പ്രയാസങ്ങൾ, ശത്രുശല്യം, ശരീരക്ഷതം എന്നിവ കാണുന്നു.
- തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു.
- വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കാര്യവിജയം, മത്സര വിജയം, നേട്ടങ്ങൾ എന്നിവ കാണുന്നു. ചർച്ചകൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല ദിവസം.
- ധനു
ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യതടസം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക…
- മകരം
മകരം രാശിക്കാർക്കും ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വരും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, ശരീരസുഖക്കുറവ് എന്നിവ നേരിടേണ്ടി വരും. കോപം നിയന്ത്രിക്കുക.
- കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. സാമ്പത്തിക ലാഭം വന്നുചേരും. ആരോഗ്യസ്ഥിഥി മെച്ചമായിരിക്കും.
- മീനം
മീനം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, കലഹം, അലച്ചിൽ എന്നിവയ്ക്ക് സാധ്യത. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
content highlight: Astrology
















