രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുഴുവൻ സമയ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാൻ കോടികൾ വാഗ്ദാനം ചെയ്ത് ഓഫറുപേക്ഷിച്ച് താരങ്ങൾ. ഐപിഎൽ ഫ്രാഞ്ചൈസിയുടെ 20 മില്ല്യൺ ഡോളർ ഓഫറാണ് പ്രമുഖ താരങ്ങൾ വേണ്ടെന്ന് വെച്ചത്. ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡുമാണ് മില്യൺ ഡോളർ നിസാരമായി വേണ്ടെന്ന് വെച്ചത്. 10 മില്ല്യൺ ഡോളർ വീതമാണ് ഐപിഎൽ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തത്.

നിലവിൽ ഓസ്ട്രേലിയൻ ടീമിൻ്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് കമ്മിൻസും ഹെഡും. ഇവർക്ക് മുന്നിലാണ് കഴിഞ്ഞ വർഷം ഫ്രാഞ്ചൈസി ക്രിക്കറ്റ് ഈ ഓഫർ മുന്നോട്ടുവച്ചത്. എന്നാൽ, രാജ്യത്തിനായി കളിക്കുകയാണ് പ്രധാനമെന്ന് ഇരുവരും പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കമ്മിൻസും ഹെഡും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിലാണ് കളിക്കുന്നത്. സൺറൈസേഴ്സിൻ്റെ ക്യാപ്റ്റനാണ് കമ്മിൻസ്. ഐപിഎൽ കൂടാതെ സൺറൈസേഴ്സ് ഫ്രാഞ്ചൈസിക്ക് സൗത്താഫ്രിക്ക ടി20 ലീഗ്, ദി ഹണ്ട്രഡ് എന്നീ ലീഗുകളിലും ടീമുകളുണ്ട്.
സൗത്താഫ്രിക്ക ടി20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് ടീമും ഹണ്ട്രഡിൽ നോർത്തേൺ സൂപ്പർചാർജേഴ്സ് ടീമും സൺറൈസേഴ്സ് ഫ്രാഞ്ചൈസിയുടേതാണ്. സൺറൈസേഴ്സ് ആണ് ഇവരെ സമീപിച്ചതെന്ന് റിപ്പോർട്ടിൽ ഇല്ലെങ്കിലും ഇതാണ് സൂചനകൾ. ദേശീയ ടീമിൽ നിന്ന് വിരമിച്ച് സൗത്താഫ്രിക്ക ടി20 ലീഗിലും ദി ഹണ്ട്രഡിലും ഐപിഎലിലും മാത്രം കളിക്കാൻ വർഷത്തിൽ 10 കോടി രൂപ വച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം. നേരത്തെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറും ഇത്തരത്തിലുള്ള ഒരു ഓഫർ നിരസിച്ചിരുന്നു. മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിക്കായി മാത്രം കളിച്ചാൽ വർഷത്തിൽ 7.5 മില്ല്യൺ ഡോളർ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതേ ആവശ്യവുമായി ജോസ് ബട്ട്ലറിനെ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി സമീപിച്ചിരുന്നു എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
content highlight: Cricket
















