മുതിർന്നവർക്കും കുട്ടികൾക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ബീഫ് വാഴക്കാ പെരട്ട് തയ്യാറാക്കി നോക്കാം.
ചേരുവകള്‍
ബീഫ് 1/2 കെജി
ചുവന്നുള്ളി 1/2
തേങ്ങാക്കൊത്ത് 1/4 കപ്പ്
ഇഞ്ചി ഒന്നര ഇഞ്ച് നീളത്തില്‍, വെളുത്തുള്ളി മൂന്നു തുടം, പച്ചമുളക് അഞ്ച് (ഇവ മൂന്നും ചതയ്ക്കണം )
എത്തവാഴക്ക ഒന്ന് (ചെറുതായി നുറുക്കിയത്)
കൊച്ചമ്മിണീസ് മഞ്ഞള്‍പൊടി 1/4ടി. സ്പൂണ്‍
കൊച്ചമ്മിണീസ് മീറ്റ് മസാല പൊടി 2ടേബിള്‍ സ്പൂണ്‍
കശുവണ്ടി 15
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
മല്ലിയില കുറച്ച്
പുതിനയില കുറച്ചു
കൊച്ചാമ്മണീസ് ഉലുവ 1/4 ടി. സ്പൂണ്‍
വറ്റല്‍ മുളക് നാല്
കറിവേപ്പില മൂന്നു തണ്ട്
തയ്യാറാക്കുന്ന വിധം
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ഉപ്പ് ചേര്‍ത്ത് ബീഫ് കുക്കറില്‍ വേവിക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ തേങ്ങാക്കൊത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മൂപ്പിക്കുക. ഇതില്‍ ചുന്നുള്ളി ചേര്‍ത്ത് പാകത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. മൂത്ത് വരുമ്പോള്‍ ഗരം മസാലയും കുരുമുളക് പൊടിയും ചേര്‍ക്കുക.. ഇതില്‍ ഏതവഴക്കയും കശുവണ്ടി പരിപ്പും ചേര്‍ക്കുക അടച്ചു വച്ചു വേവിക്കുക. നന്നായി വെന്തതി ന് ശേഷം തുറന്നു വച്ചു വരട്ടിയെടുക്കുക. ഏറ്റവും ഒടുവില്‍ നാലു വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയും മല്ലിയിലയും പുതിന യിലയും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക ചൂടോടെ നെയ്‌ച്ചോറിനും പറോട്ടയ്ക്കും ഒപ്പം കഴിക്കാം.
















