ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഇളനീര്‍ ചിക്കന്‍ തയ്യാറാക്കി നോക്കാം. എങ്ങനെ ഈ രുചികരമായ വിഭവം ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകള്‍
ചിക്കന്‍ – 300 ഗ്രാം
വെളുത്തുള്ളി – 100 ഗ്രാം
ഇഞ്ചി – 7 ഗ്രാം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 2 ഇതള്‍
ഉള്ളി – 150 ഗ്രാം
ചെറുനാരങ്ങ – 1
ഇളനീര്‍ – 1
മഞ്ഞള്‍ പൊടി – 2 ഗ്രാം.
മുളകു പൊടി – ഒരു ഗ്രാം.
മല്ലിപ്പൊടി – 10 ഗ്രാം.
ഗരം മസാല – 3 ഗ്രാം.
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 25 ഗ്രാം
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കന്‍ നീളത്തില്‍ കട്ട് ചെയ്യുക. ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉള്ളി എന്നീ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍ പൊടി, മുളകു പൊടി, മല്ലിപ്പൊടിയും, ഗരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് ചിക്കനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇളനീരും അതിന്റെ കാമ്പും അരച്ച് വഴറ്റി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ത്ത് ഇളക്കി 10 മിനിറ്റ് ചാറ് കുറുകുന്നത് വരെ വേവിക്കുക. വെന്തതിനുശേഷം പകുതി നാരങ്ങ നീര് ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കാം അങ്ങിനെ അച്ചായന്‍ ഇളനീര്‍ ചിക്കന്‍ റെഡി.
















