വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കുട്ടികള്‍ക്ക് എന്ത് കൊടുക്കും എന്ന ആലോചനയാണോ? എന്നും കഴിക്കുന്ന നാലുമണി പലഹാരത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു വൈറൈറ്റി ഡിഷ് പരീക്ഷിച്ചാലോ. ഉരുളക്കിഴങ്ങും ചീസും ഒക്കെ നിറച്ച ടേസ്റ്റിയായ ക്രഞ്ചി ചീസ് ബോള്‍സ്.
ചേരുവകള്‍
ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് – 3 എണ്ണം
ക്ലോണ്‍ഫ്ളോര്‍ – ഒരു ടേബിള്‍ സ്പൂണ്‍ + ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
മൊസറല്ലോ ചീസ് – ഒരു കപ്പ്(ക്യൂബായി മുറിച്ചത്)
മൈദ – ഒരു ടേബിള്‍ സ്പൂണ്‍
ബ്രഡ്ഡ് പൊടിച്ചത് – 1/2കപ്പ്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ ഉരുളക്കിഴങ്ങ് ഉടയ്ക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോര്‍, ഉപ്പ് ഇവയെടുത്ത് നന്നായി മിക്‌സ് ചെയ്യുക. മൈദയും ഒരു ടീസ്പൂണ്‍ കോണ്‍ഫ്ളോറും വെള്ളത്തില്‍ കലക്കി പേസ്റ്റ് പോലെയാക്കുക. ഉരുളക്കിഴങ്ങ് കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് പരത്തി അതില്‍ മുറിച്ചുവച്ചിരിക്കുന്ന മൊസറല്ലോ ചീസ് ഒരു കഷണം വച്ച് വീണ്ടും ഉരുട്ടി മൈദയും കോണ്‍ഫ്ളവറും കലക്കിയതില്‍ മുക്കി ബ്രഡ്ഡ് പൊടിച്ചതിലിട്ട് ഉരുട്ടി ഫ്രിഡ്ജില്‍ 15 മിനിറ്റ് വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറുത്തുകോരിയെടുക്കാം.
















