കെപിസിസി പ്രസിഡന്റായി പേരാവൂർ MLA സണ്ണി ജോസഫിനെ നിയോഗിച്ചപ്പോൾ ആദ്യം മുഴങ്ങി കേട്ടത് പുനസംഘടനയാണ്. എന്നാൽ ഇന്ന് മാസം കുറേ പിന്നിടുമ്പോൾ കോൺഗ്രസിന് എല്ലാ കാലത്തെ പോലെ തന്ന വെറും സ്വപ്നമായി ഇത് മാറുകയാണ്. കണ്ണൂർ ലോബിയാണ് സിപിഎമ്മിന് പിന്നിലെന്ന് നിരന്തരം ആക്ഷേപങ്ങൾ ഉയരുമ്പോഴും കാര്യങ്ങൾ നടത്തിയെടുക്കാൻ പ്രാപ്തിയുള്ളവരാണ് അവരെന്നുള്ളതാണ് യാഥാർഥ്യം.
സമീപ കാലയളവിൽ കോൺഗ്രസും കണ്ണൂർ ലോബിയുടെ കൈയ്യിലാണ്. ആദ്യം കെ. സുധാകരനും പിന്നാലെ സണ്ണി ജോസഫും എത്തിയതാണ് ഇതിന് ആധാരം. എന്നിട്ടും ചങ്കുറപ്പോടെ പുനസംഘടന സാധ്യമാക്കാൻ ഇവർക്ക് കഴിയുന്നില്ല എന്നതാണ് ദൗർബല്യം. നിയമസഭയും പഞ്ചായത്ത് തെരഞ്ഞെടുപ്പും പടിവാതിൽക്കലെത്തിയതോടെ പുനസംഘടനയുടെ പേരിൽ മറ്റ് പാർട്ടിയിലേക്ക് ഒഴുക്കുണ്ടായാൽ ക്ഷീണമാണെന്നുള്ള ബോധ്യമാണ് ഇതിന് കാരണം.
പുനഃസംഘടന സംബന്ധിച്ച് തര്‍ക്കം രൂക്ഷമാണ്. പുനഃസംഘടന സംബന്ധിച്ചുള്ള ഭാഗിക പട്ടികയില്‍ വി ഡി സതീശന്‍ ഒപ്പുവെച്ചില്ലെന്നുള്ള റിപ്പോർട്ടുകൾ വരെ പുറത്ത് വരുന്നുണ്ട്. സെക്രട്ടറിമാരെയും പ്രഖ്യാപിക്കണമെന്നാണ് വി ഡി സതീശന്‍ പറയുന്നത്. ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടിക വീണ്ടും തിരുത്തുമെന്നും ഗ്രൂപ്പില്ലാതെ മുൻപോട്ട് പോകാനാവില്ലെന്നും എല്ലവാർക്കും മതിയായ പരിഗണന ലഭിക്കണമെന്നും സതീശൻ പറയുന്നു.
എന്നാൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതിയെന്ന് സൂചനകളുണ്ട്. ഭാരവാഹികളുടെ എണ്ണം 150 പേരെ നിലനിര്‍ത്താനാണ് ശ്രമം. നേതാക്കള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ഈ ആഴ്ച തന്നെ ഭാരാഹികളെ പ്രഖ്യാപിക്കണമന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടുണ്ട്. പട്ടികയില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക്
മാറ്റമുണ്ടാകില്ല. പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വരുന്നത്.
കെപിസിസി പുനഃസംഘടന വൈകുന്നതില്‍ നേരത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമ്പൂര്‍ണ്ണ പുനഃസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പുനഃസംഘടനയില്‍ ആദ്യം വിമര്‍ശനം ഉന്നയിച്ചത് കൊടിക്കുന്നില്‍ സുരേഷാണ്. ചര്‍ച്ചയുമില്ല അഭിപ്രായം ചോദിക്കലും ഇല്ലെന്ന് നേതാക്കള്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
content highlight: KPCC
















