സോഹാ സോഫ്റ്റ്‌വെയർ കമ്പനി വികസിപ്പിച്ച അറട്ടൈ ആപ്പ് വലിയ ജനപ്പ്രീതി നേടിക്കൊണ്ട് മുന്നേറുകയാണ്. വാട്സ്ആപ്പിന് എതിരാളിയായി അവതരിപ്പിച്ച ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത് ടെക്സ്റ്റ് മെസേജുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇല്ല എന്നതാണ്. എന്നാൽ ഇപ്പോഴിതാ അതിനും പരിഹാരമായി എത്തിയിരിക്കുകയാണ് കമ്പനി.
ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കുമെന്നും വാട്‌സ്ആപ്പ് പോലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സവിശേഷതകൾ അറട്ടൈ ആപ്പിലും പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും കമ്പനി സിഇഒ മണി വെമ്പു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ നിലവിൽ അറട്ടൈ ആപ്പില്‍ ‘പേഴ്‌സണൽ ചാറ്റ്’ അല്ലെങ്കിൽ ‘സീക്രട്ട് ചാറ്റ്’ എന്ന് വിളിക്കുന്ന മോഡുകൾ ഉണ്ടെന്നും ഇവ സുരക്ഷിതമായി ചാറ്റ് ചെയ്യാനുതകുന്ന സവിശേഷതകളാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കോളുകൾക്കും വീഡിയോകൾക്കും E2E പിന്തുണയുമുണ്ട്.
എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷൻ ഒരു പ്രധാന സവിശേഷതയായി വളരെക്കാലമായി അവകാശപ്പെടുന്ന വാട്‌സ്ആപ്പ്, സിഗ്നൽ അടക്കമുള്ള അപ്പുകളോട് കിടപിടിക്കുന്ന തരത്തിലുള്ള മുന്നേറ്റം പുതിയ ഫീച്ചർ പുറത്തിറക്കുന്നതിലൂടെ അറട്ടൈ കൈവരിക്കും. ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രീതിയിൽ അപ്രതീക്ഷിതമായ മുന്നേറ്റം കൈവരിച്ച ആപ്പാണ് അറട്ടൈ.
content highlight: Arattai app
















