എല്ലാവർക്കും അച്ചാര്‍ ഇഷ്ടമാണ്. എങ്കിൽ ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ?. മുന്തിരി എള്ള് അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
പച്ചമുന്തിരി (അംക്കൂര്‍ ) 1/2kg
പച്ചമുളക് 8, ഇഞ്ചി 1 പീസ്, വെളുത്തുള്ളി 15 (ഇവ അരിയണം )
പഞ്ചസാര 1ടീസ്പൂണ്‍
ഈന്തപഴം 8
കാശ്മീരി മുളകുപൊടി 4 tspoon (Kochamminis )
മുളകുപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ 1ടീസ്പൂണ്‍
കായംപൊടി 1ടീസ്പൂണ്‍
ഉലുവ 1/2ടീസ്പൂണ്‍
കടുക്പരിപ്പ് 1ടി സ്പൂണ്‍
നല്ലെണ്ണ 100gm
കടുക് 1ടീസ്പൂണ്‍
എള്ള് 50gm
ഉപ്പ് പാകത്തിന്
വിനാഗിരി 4ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുന്തിരി മുറിച് ഉപ്പ് പുരട്ടി വയ്ക്കണം. ഒരു പാന്‍ അടുപ്പത്തു വെച്ചു ചൂടാകുമ്പോള്‍ എണ്ണ പകുതി ചേര്‍ത്ത് ചൂടാകുമ്പോള്‍ കടുക്, എള്ള് ഇവ പൊട്ടിക്കണം. ശേഷം രണ്ടാമത്തെ ചേരുവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ ഈന്തപ്പഴം കുരു കളഞ്ഞു ചേര്‍ത്ത് വഴറ്റണം. ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് പച്ച മണംമാറുമ്പോള്‍ മുന്തിരി ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് വിനാഗിരി, ഉപ്പ്, പഞ്ചസാര ഇവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു മസാലപുരണ്ടു വരുമ്പോള്‍ തീ ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കണം. ശേഷം ബാക്കി എണ്ണ ചൂടാക്കി മീതെ ഒഴിക്കണം.
















