ഓപ്പറേഷന്‍ സിന്ദൂറില്‍ പരുക്കേറ്റ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ എസ്.വരുണ്‍ കുമാര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നു. വ്യോമസേനയുടെ തണലിലാണ് വരുണിന്റ ജീവിതത്തിലേക്കുള്ള മടക്കം.
വ്യോമസേനാ മേധാവിയില്‍നിന്ന് വരുണ്‍ കുമാര്‍ സേനാ മെഡല്‍ ഏറ്റുവാങ്ങി. രാജ്യം അര്‍പ്പിച്ച വിശ്വാസത്തില്‍ സന്തോഷമെന്നാണ് ഈ മുഹൂർത്തത്തിൽ വരുണ്‍ കുമാര്‍ പറയുന്നത്.
ആഴ്ചകള്‍ നീണ്ട ചികില്‍സയ്ക്ക് ശേഷം എസ്.വരുണ്‍ കുമാര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി, പരുക്കേറ്റ വലതുകൈക്ക് പകരം കൃത്രിമകൈയുമായി. ഇന്ത്യ – പാക് സംഘര്‍ഷം രൂക്ഷമായ മേയ് പത്തിന് പുലര്‍ച്ചെയാണ് ജമ്മു ഉദ്ദംപൂരിലെ വ്യോമതാവളത്തിനുനേരെ പാക് ആക്രമണമുണ്ടായത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥന്‍ എസ്.വരുണ്‍ കുമാറിന് പാക് ആക്രമണത്തില്‍ വലുത് കൈ നഷ്ടമായി. ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശി സര്‍ജന്‍റ് സുരേന്ദ്രകുമാര്‍ മോഗ വീരമൃത്യുവരിച്ചു.
വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് രാഷ്ട്രപതിയുടെ വായുസേനാ മെഡല്‍ വരുണിന് സമ്മാനിച്ചു. വരുണിന്‍റെ സന്തോഷത്തില്‍ കുടുംബവും പങ്കാളിയായി.
വ്യോമസേനയും കുടുംബവും നല്‍കിയ വലിയ പിന്തുണയില്‍ വീണ്ടും സജീവമാകാന്‍ തയാറെടുക്കുകയാണ് ഉദ്ദംപൂര്‍ എയര്‍ ബേസിലെ സ്റ്റേഷന്‍ മെഡി കെയര്‍ സെന്‍ററില്‍ മെഡിക്കല്‍ അസിസ്റ്റന്‍റായിരുന്ന എസ്.വരുണ്‍കുമാര്‍.
Content highlight; S Varun Kumar
















