പ്രവേശനക്ഷമത വർധിപ്പിക്കുന്നതിൽ രാജ്യാന്തര അംഗീകാരം നേടിയെടുത്ത് ദമാം കിങ് ഫഹദ് വിമാനത്താവളം. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സൗദി വിമാനത്താവളമാണിത്.
രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ വിഭാഗത്തിലുമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഏറ്റവും മികച്ച തലത്തിലുള്ള സമഗ്ര യാത്രാ അന്തരീക്ഷം നൽകുന്നതിനുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധതയ്ക്കുള്ള രാജ്യാന്തര അംഗീകാരമാണിത്. അതിന്റെ ഭാഗമായി എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷനൽ ലെവൽ വൺ ആക്സസിബിലിറ്റി എൻഹാൻസ്മെന്റ് സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്.
STORY HIGHLIGHT: king fahd airport
















