വിവിധ എമിറേറ്റുകളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ സജ്ജമായി പറക്കും ടാക്സികൾ. യു.എ.ഇയിൽ ആദ്യമായി അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് ഇതിനായി സംവിധാനം ഒരുക്കുന്നത്. പറക്കും ടാക്സികൾക്ക് വന്നിറങ്ങാനും പറന്നുയരാനുമായി ഇവിടെ ‘വെർടിപോർട്’ നിർമിക്കും. ആർച്ചർ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
രോഗികളെ ആശുപത്രിയിലേക്ക് വേഗത്തിൽ തന്നെ എത്തിക്കാനും നിർണായകമായ അവയവമാറ്റ ശാ്സത്രക്രിയകൾക്കും പറക്കും ടാക്സികൾ വളരെ ഏറെ സഹായകരമായിരിക്കും. നാലുപേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ആർച്ചർ ഏവിയേഷന്‍റെ ഇലക്ട്രിക് എയർക്രാഫ്റ്റായ ‘മിഡ്നൈറ്റാ’കും ആശുപത്രിയിൽ ഉപയോഗിക്കുക.
STORY HIGHLIGHT: flying taxis
















