അജ്മാനിലെ റാശിദിയയില്‍ അല്‍ ബദ്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാഷിം ഗ്രൂപ്പിന്റെ വിപുലമായ ഹൈപ്പര്‍മാര്‍ക്കറ്റ് പുതിയ കെട്ടിടത്തില്‍ പ്രവർത്തനമാരംഭിച്ചു. ഹാഷിം ജനറല്‍ ട്രേഡിങ് ആൻഡ് ഫ്ലോര്‍ മില്‍ ആണ് കൂടുതല്‍ സൗകര്യങ്ങളോടെ ഹൈപ്പര്‍ മാര്‍ക്കറ്റായി തൊട്ടടുത്തുള്ള വലിയ സൗകര്യത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.
സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് സ്ഥിരം ഉപഭോക്താക്കൾ നാലര പതിറ്റാണ്ട് കാലം അർപ്പിച്ച വിശ്വാസവും പിന്തുണയുമാണ് പുതിയ സരംഭത്തിന് പ്രചോദനമായതെന്നും ആ വിശ്വാസം എല്ലാ ഇടപാടുകളിലും തുടർന്നും നിലനിർത്തുമെന്നും ഹാഷിം ഗ്രൂപ് ചെയര്മാന് മായന്‍കുട്ടി അറിയിച്ചു.
STORY HIGHLIGHT: hashim groups expanded hypermarket
















