ബഹ്‌റൈനിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി വൈകിയും വെള്ളിയാഴ്ച അതിരാവിലെയും നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയു ണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
മൂടൽമഞ്ഞ് രൂപപ്പെട്ട് കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ഒക്ടോബർ 11 മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രവചനം. ഇത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് അനുഭവപ്പെടുന്ന ഹ്യുമിഡിറ്റിയിൽ നിന്ന് ആശ്വാസമായിരിക്കും. ഔദ്യോഗിക കാലാവസ്ഥ ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും വിശ്വസനീയമായ ചാനലുകളിലൂടെ പിന്തുടർന്ന് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
STORY HIGHLIGHT: weather change light fog
















