ബിഗ് ബോസ് മലയാളം സീസൺ 5-ലെ മത്സരാർത്ഥിയായ ബിന്നിയും ഷാനവാസും തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ, ബിന്നിയുടെ ഭർത്താവും മോഡലുമായ നൂബിൻ ശക്തമായ പ്രതികരണവുമായി രംഗത്ത്. ഷാനവാസ് തന്നെ ‘പെൺകോന്തൻ’ എന്ന് ആവർത്തിച്ച് വിളിച്ചതിലുള്ള രോഷമാണ് നൂബിൻ്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്. ഇത് വെറുമൊരു ഗെയിം ഷോയിലെ വഴക്കല്ലെന്നും, പി.ആർ. വർക്കിൻ്റെ അതിരു കടന്ന തലത്തിലുള്ള കളികൾ നടക്കുന്നതായും നൂബിൻ ആരോപിച്ചു.
“ഞാൻ പെൺകോന്തൻ എങ്കിൽ, എനിക്കിഷ്ടമാണ് ആ വിളി!”
ഷാനവാസ് 50-ൽ അധികം തവണ ‘പെൺകോന്തൻ’ എന്ന് വിളിച്ചു എന്നാണ് നൂബിൻ പറയുന്നത്. താൻ ബിഗ് ബോസിലെ ഗസ്റ്റ് ആയി പോയപ്പോൾ ഈ വിളി കേട്ട് പ്രതികരിക്കാതിരുന്നത്, താനൊരു ഗസ്റ്റ് മാത്രമാണെന്നും അതൊരു ഗെയിം ഷോ ആണെന്നുമുള്ള വ്യക്തമായ ബോധം ഉള്ളതുകൊണ്ടാണ്.
“ഷാനവാസ് ‘പെൺകോന്തൻ’ എന്ന് വിളിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” നൂബിൻ ചോദിക്കുന്നു. താൻ ചെറുപ്പം മുതൽ വീട്ടിൽ ഉമ്മയെയും മറ്റും സഹായിച്ചും, വിവാഹശേഷം ഭാര്യയെ സഹായിച്ചും ജീവിക്കുന്ന വ്യക്തിയാണ്.
“ഞാനും വർക്കിന് പോകുന്നുണ്ട്, അവളും വർക്കിന് പോകുന്നുണ്ട്. അവൾക്ക് കണ്ടിന്യൂസ് ഷൂട്ട് ഉള്ളതുകൊണ്ട് രാത്രി വൈകി വരുമ്പോൾ, അവൾക്ക് വിശ്രമം നൽകാനാണ് ഞാൻ വീട്ടിലെ ജോലികൾ കൂടുതലായി ചെയ്യുന്നത്. ഈ കാരണം കൊണ്ടാണോ അവൻ എന്നെ ‘പെൺകോന്തൻ’ എന്ന് വിളിച്ചത് എന്നെനിക്കറിഞ്ഞുകൂടാ,” നൂബിൻ പറഞ്ഞു. കുടുംബത്തെ സഹായിക്കുന്നതിൻ്റെ പേരിൽ വിളിക്കുന്ന ഈ പേര് തനിക്ക് സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിന്നിയുടെ പ്രതികരണം ‘തെറ്റല്ല’; ഷാനവാസിൻ്റെ ‘കൾച്ചർ’ ചോദ്യം ചെയ്ത് നൂബിൻ
വഴക്കിനിടെ ബിന്നി നടത്തിയ പ്രതികരണത്തെയും നൂബിൻ ന്യായീകരിച്ചു. “ബിന്നി എന്താണ് പറഞ്ഞത്? ഷാനവാസ് നീ നിൻ്റെ വീട്ടിലുള്ള ആൾക്കാരോട് പറയുന്നതുപോലെ ഞങ്ങളോട് പറയരുത് എന്നേ പറഞ്ഞുള്ളൂ. അതിൽ എന്താണ് കുറ്റം? ഇവിടെ ഇരിക്കുന്ന ആരും അവൻ്റെ പെങ്ങമ്മാരും മറ്റും ഒന്നുമല്ലല്ലോ,” നൂബിൻ ചോദിച്ചു.
ഷാനവാസ് തൻ്റെ വീട്ടിലെ സ്ത്രീകളെ അടിമകളെ പോലെയായിരിക്കും നോക്കുന്നതെന്നും, അവൻ്റെ രീതികൾ വെച്ച് എല്ലാവരും അങ്ങനെയാണെന്ന് കരുതരുതെന്നും നൂബിൻ ആരോപിച്ചു. കൂടാതെ, “അവൻ അവിടുത്തെ പെൺപിള്ളേരോട് എങ്ങനെയാ പെരുമാറുന്നത് എന്ന് കാണുമ്പോൾ തന്നെ അവൻ്റെ കൾച്ചർ എനിക്ക് മനസ്സിലാക്കാൻ പറ്റും” എന്നും നൂബിൻ കൂട്ടിച്ചേർത്തു.
ഷാനവാസിൻ്റെ കുടുംബാംഗങ്ങളോടായി നൂബിൻ്റെ ഉപദേശം: “ഷാനവാസിൻ്റെ കുടുംബം ഇതു കാണുന്നുണ്ടെങ്കിൽ നിങ്ങൾ ദൈവത്തെ ഓർത്ത് അപ്പനെ പോലെ ഒരിക്കലും ആവരുത്. കാരണം പെൺപിള്ളേർക്ക് കൊടുക്കേണ്ട മര്യാദ അത് എന്താണെന്ന് നിങ്ങൾ കാണിച്ചുകൊടുക്കണം. അപ്പന് കൾച്ചർ ഇല്ലെന്ന് ഓർത്തുകൊണ്ട് മക്കൾ ഒരിക്കലും ആ വഴിക്ക് പോകരുത്.”
“ഞാൻ അവിടെ ഉള്ളപ്പോൾ എന്തുകൊണ്ട് നീ ഇത് വിളിച്ചില്ല? നീയൊരു ആണാണെങ്കിൽ, നിനക്ക് ചങ്കുറപ്പുണ്ടെങ്കിൽ നീ അത് വിളിക്കണമായിരുന്നു. അതിനുള്ള ചങ്കൂറ്റം നീ എന്തായാലും കാണിച്ചില്ലല്ലോ,” എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് നൂബിൻ്റെ പ്രതികരണം അവസാനിക്കുന്നത്.
















