പത്തനംതിട്ട: അറുപത്തിയൊന്നുകാരിയെ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി പഞ്ചായത്തിലെ ആശാപ്രവർത്തകയായ ലതയെ ആണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ലതയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തി.
പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ഭർത്താവ് പുറത്തുപോയ സമയം ലത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ വൻ ദുരൂഹത ഉണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
















