കൊല്ലം: കൊട്ടാരക്കര വയക്കലിൽ കാറുകളിൽ പൊലീസിന്റെ വാഹനമിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ കാറിൽ സഞ്ചരിച്ച ആറുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോൺഗ്രസ് നേതാക്കളായ എം.ലിജുവും, അബിൻ വർക്കിയും സഞ്ചരിച്ച കാറിലും ഇന്റർസെപ്റ്റർ വാഹനം ഇടിച്ചു. ചില്ലുകൾ പൊട്ടിയെങ്കിലും ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എതിർ ദിശയിൽ സഞ്ചരിച്ച കാറുകളിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
















