കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇലക്ഷൻ നടപടികളിൽ ക്രമക്കേട് ആരോപിച്ച് എസ്എഫ്ഐ പരാതി നൽകിയിരുന്നു. എസ്എഫ്ഐയുടെ ഹർജി പരിഗണിച്ചാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
നാളെയായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കെഎസ്‌യുവിൻ്റെ നോമിനേഷൻ സ്വീകരിച്ചതിൽ സർവകലാശാല മാനദണ്ഡം ലംഘിക്കപ്പെട്ടെന്നായിരുന്നു എസ്എഫ്ഐയുടെ പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ശതമാനം ഹാജർ വേണമെന്ന ഉത്തരവ് പാലിച്ചില്ല, നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം നോമിനേഷൻ പേപ്പർ നൽകി തുടങ്ങിയ പരാതികളും എസ്എഫ്ഐ ഉന്നയിച്ചിരുന്നു.
















