ടെൽഅവീവ്: ഗാസയിൽ പ്രതീക്ഷയുടെ മണിക്കൂറുകൾ. വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും.വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം ഇന്നലെ ഉച്ചയോടെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം അനിശ്ചിതമായി നീണ്ടു. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും അറിയിച്ചു.
ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്, ട്രംപിന്‍റെ ഉപദേശകൻ ജറെദ് കുഷ്നർ എന്നിവർ ഇസ്രായേലിൽ നെതന്യാഹുവുമായി പ്രത്യേകം ചർച്ച നടത്തി. സമാധാന കരാറിന്‍റെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ ചിലഭാഗങ്ങളിൽ നിന്ന് പിന്മാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും.
തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഈജിപ്തും ഇസ്രായേലും സന്ദർശിക്കും. ഇസ്രായേൽ പാർമെന്‍റിനെയും ട്രംപ് അഭിസബോധനചെയ്യും. ഗസ്സയിൽ നിന്ന് ആരെയും പുറന്തള്ളില്ലെന്നും സമഗ്രവെടിനിർത്തലാണ് ലക്ഷ്യമെന്നും യു.എസ് പ്രസിഡന്റ്ഡൊണാൾഡ്ട്രംപ് പ്രതികരിച്ചു.
















