2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നോർവീജിയൻ നോബൽ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൻ ഈ അവാർഡിന് അർഹനാണെന്ന് ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ആണ് പ്രഖ്യാപനം നടക്കുക.7 യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍ പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പാകിസ്താൻ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാര സമിതിക്ക് ട്രംപിനെ നാമനിര്‍ദേശം ചെയ്തവരില്‍പ്പെടുന്നു. നൊബേല്‍ സമ്മാനത്തിന് ഇത്തവണ 244 പേരാണ് നാമനിര്‍ദേശങ്ങളാണുള്ളത്.
















