ഇന്നൊരു വെറൈറ്റി കേക്ക് ഉണ്ടാക്കിയാലോ? രുചികരമായ ഓറഞ്ച് ട്രെഫിള്‍ കേക്ക് റെസിപ്പി നോക്കാം..
ആവശ്യമായ ചേരുവകൾ
- മൈദ -1 കപ്പ്
- മുട്ട -4 എണ്ണം
- പഞ്ചസാര -മുക്കാല്‍ കപ്പ്
- ബേക്കിങ് പൗഡര്‍ -1 ടീസ്പൂണ്‍
- ബേക്കിങ് സോഡ -കാല്‍ ടീസ്പൂണ്‍
- വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
ഗനാഷ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
- ഓറഞ്ച് ഫ്ലേവര്‍ ബാര്‍ -4 കപ്പ്
- വിപ്പിങ് ക്രീം -2 കപ്പ്
- വിപ്പിങ് ക്രീം ചൂടാക്കിയ ശേഷം അതിലേക്ക് ചോക്ലേറ്റ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
തയാറാക്കുന്ന വിധം
ആദ്യം മൈദ ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ചേര്‍ത്ത് നന്നായി അരിച്ചുവെക്കുക.
മുട്ടയും പഞ്ചസാരയും വാനില എസ്സന്‍സ് ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക. അതിലേക്ക് അരിച്ചുവെച്ച മൈദയില്‍ നിന്ന് ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തയാറാക്കിയ ബേക്കിങ് ടിന്നില്‍ ഒഴിച്ച് നേരത്തെ ചൂടാക്കിവെച്ചിരിക്കുന്ന ഓവനിലേക്ക് മാറ്റണം. 180 ഡിഗ്രി ചൂടില്‍ 40 മിനിറ്റ് ബേക്ക് ചെയ്യുക.
പഞ്ചസാര സിറപ്പ് തയ്യാറാക്കുന്ന വിധം
അഞ്ച് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഒരു കപ്പ് വെള്ളത്തില്‍ അലിയിച്ചെടുക്കുക. ഇനി കേക്ക് പുറത്തെടുക്കാം. കേക്ക് തണുത്ത ശേഷം മൂന്നു ലയറായി മുറിച്ചുവെക്കുക. ആദ്യത്തെ ലയറില്‍ പഞ്ചസാര സിറപ്പ് തളിച്ച് അതിന്‍റെ മുകളില്‍ നേരത്തെ തയാറാക്കിയ ഗനാഷ് തേച്ചുപിടിപ്പിക്കണം. അടുത്ത ലയറും ഇതുപോലെ ചെയ്ത് കേക്ക് മുഴുവനും കവര്‍ ചെയ്തെടുക്കണം. പിന്നീട് നമുക്കിഷ്ടമുള്ള രീതിയില്‍ അലങ്കരിക്കാം.
















