ഈന്തപ്പഴം കൊണ്ടൊരു അച്ചാർ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ കിടിലൻ സ്വാദോടെ തന്നെ.
ആവശ്യമായ ചേരുവകൾ
- ഈന്തപ്പഴം 200 gm (കുരു കളഞ്ഞു ചെറിയ പീസ് ആക്കിയത്)
- ഓയിൽ 4 tbs(ഏത് ഓയിൽ വേണേലും യൂസ് ചെയ്യാം. ഞാനിവിടെ എടുത്തത് olive oil aanu)
- വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചു എടുത്തു.. (ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു എടുക്കാം)
- പച്ചമുളക് 5 എണ്ണം
- കടുക് 1 ടേബിൾസ്പൂൺ
- ഉലുവ 1/4 tsp( രണ്ടും കൂടെ വറുത്തു പൊടിച്ചു വെക്കുക)
- കറിവേപ്പില
- കായം പൊടി 1 tsp
- മുളക് പൊടി 3 tsp
- മഞ്ഞൾ പൊടി 1/2 tsp
- കുരുമുളക് പൊടി 1/2 tsp
- വിനിഗർ 3 tbs
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിക്കുക.. ശേഷം കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില ഇട്ടു നന്നായി വഴറ്റുക. ചെറിയ തീയിലാണ് ആക്കേണ്ടത്. നന്നായി വഴന്നു കഴിഞ്ഞാൽ അതിലേക്കു പൊടികളെല്ലാം ഇട്ടു നന്നായി യോജിപ്പിക്കുക. 1/2 കപ്പ് ഇളം ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക. അതിന്റെ കൂടെ തന്നെ വിനെഗറും. നന്നായി തിളച്ചു വന്നാൽ ഈന്തപ്പഴം ഇട്ടു നന്നായി മിക്സ് ചെയ്യുക. ഒന്ന് കൂടെ തിളച്ചു വന്നാൽ തീ ഓഫ് ചെയ്യാം.
















