റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് സ്മാർട്ട് പട്രോളിങ് ശക്തമാക്കി ഷാർജ പോലീസ്. ഇതിലൂടെ അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തി ജീവനും സ്വത്തും സംരക്ഷിക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ പറഞ്ഞു.
പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയാണ് പട്രോളിങിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിക്കുന്നതിനാൽ ആശയവിനിമയവും എളുപ്പമാക്കും. ഏറ്റവും പുതിയ ആശയവിനിമയ സംവിധാനങ്ങളും ഡേറ്റ വിശകലന ഉപകരണങ്ങളും ഘടിപ്പിച്ച് പരിഷ്ക്കരിച്ച വാഹനങ്ങളാണ് പട്രോളിങ്ങിന് ഉപയോഗിക്കുന്നതും.
STORY HIGHIGHT: sharjah police enhance road safety
















